കേരളത്തിലും തമിഴ്നാട്ടിലുമായി ഓൺലൈൻ വഴി പത്ത്കാേടി തട്ടിയെടുത്തു
ചെറുതോണി:കുവൈറ്റിൽ നഴ്സ് ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് വിവിധ ആളുകളിൽ നിന്നായി പത്ത് കോടിയോളം രൂപ തട്ടിപ്പ് നടത്തിയ പ്രതിയെ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് സേലം വള്ളി നഗർ സ്വദേശി എൻ രമേശിനെ ആണ് കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തത്.തമിഴ്നാടും, കേരളവും കേന്ദ്രികരിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത് .കേരളത്തിൽ പത്തോളം ജില്ലകളിൽ പ്രതിക്ക് എതിരെ കേസുകൾ ഉണ്ട്.ക്രൈബ്രാഞ്ച് അന്വഷണം നടത്തി വരികയായിരുന്നു.കഞ്ഞിക്കുഴി ആൽ പാറ സ്വദേശിനിറിൻറ്റു ജോർജിന്റെ പരാതിയെ തുടർന്നാണ് തൊടുപുഴ ഡി വൈ എസ് പി യുടെ നിർദ്ദേശപ്രകാരം കഞ്ഞിക്കുഴി പോലിസ് അറസ്റ്റ് ചെയ്തത്. സേലം കേന്ദ്രികരിച്ച് അനുഷ് കൺസൽട്ടൻസി, പവിന്ദ്രാ കൺസൽട്ടൻസി, എന്നി സ്ഥാപനങ്ങൾ നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്, കുവൈറ്റിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വിസയുടെ ഫോട്ടോ കോപ്പി കാണിച്ചാണ് നിരവധി ആളുകളിൽനിന്നായി ഓൺലൈൻ മുഖേന പത്ത് കോടിയോളം രൂപ തട്ടിയെടുത്തത്.
കഞ്ഞിക്കുഴി സി ഐ മാത്യൂ ജോർജ്, എസ് ഐ ജാഫർ, എ എസ് ഐമാരായ മധു എം ഡി, ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.പ്രതിയെ ഇന്ന് ഇടുക്കി കോടതിയിൽ ഹാജരാക്കും.