pinarayi

തിരുവനന്തപുരം: വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ പത്ത് ശതമാനം സാമ്പത്തിക സംവരണം വരുന്നതിൽ ആശങ്കയ്ക്ക് അവകാശമില്ലെന്നും ,നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിൽ ദശാംശത്തിന്റെ പോലും കുറവുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പിന്നാക്ക,പട്ടിക വിഭാഗ സംവരണങ്ങൾക്കായി വാദിക്കുന്നവരുടെ അതേ തീവ്രതയോടെയാണ് ഇക്കാര്യത്തിൽ സർക്കാർ നിലപാടെന്ന് സംശയങ്ങളുമായി തന്നെ കണ്ട സംഘടനാപ്രതിനിധികളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോൾ അതിനനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. രാജ്യത്ത് ഭരണഘടനാഭേദഗതിയിലൂടെ പത്തുശതമാനം സാമ്പത്തികസംവരണം യാഥാർത്ഥ്യമായെന്നത് അംഗീകരിക്കണം.

ആദ്യം വെടിവച്ചത് മാവോവാദികൾ

മാവോയിസ്റ്റാണെങ്കിൽ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സർക്കാരിനില്ലെന്ന് .കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയതല്ല വയനാട്ടിൽ കഴിഞ്ഞദിവസമുണ്ടായ പൊലീസ് ഏറ്റുമുട്ടലെന്നാണ് പ്രാഥമിക വിവരം. മറ്റ് കാര്യങ്ങളുണ്ടെങ്കിൽ അന്വേഷിക്കും. . പടിഞ്ഞാറെത്തറ മീൻമുട്ടിയിൽ കോംബിംഗ് ഒാപ്പറേഷൻ നടത്തിയവർക്ക് നേരെ മാവോവാദികൾ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിയുതിർത്തു. അൽപസമയത്തിന് ശേഷം മാവോയ്സ്റ്റ് സംഘം രക്ഷപ്പെട്ടു.വെടിയേറ്റ് മരിച്ച വേൽമുരുകനിൽ നിന്ന് 0.303 റെഫിൾ കണ്ടെടുത്തു.ആദ്യം വെടിയുതിർത്തത് മാവോവാദികളാണ്. ആത്മരക്ഷാർത്ഥമാണ് പൊലീസ് തിരിച്ച് വെടിവെച്ചത്.