കൊച്ചി: ആനക്കയം വൈദ്യുതിപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥിന്റെ നേതൃത്ത്വത്തിൽ ഇടപ്പള്ളി കെ.എസ്.ഇ.ബി.ഓഫീസിനു മുന്നിൽ നടത്തിയ പ്രതിക്ഷേധം പ്രൊഫ. സീതാരാമൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ആദിവാസികളായ കാടാർ സമുദായക്കാരെയും മലമുഴക്കി വേഴാമ്പലുകളെയും, വൈവിദ്ധ്യമാർന്ന 2000 വൃക്ഷങ്ങളെയും നശിപ്പിക്കാൻ മുന്നോട്ടിറങ്ങിയവർക്ക് രണ്ട് കൊല്ലമായി പ്രകൃതി മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്. മനുഷ്യർ കഴിഞ്ഞിട്ടുമതി ബാക്കിയെല്ലാം എന്നു പറഞ്ഞവരെ നോക്കിയാണ് മലപിളർന്നതെന്നും അദ്ദേഹം പറഞ്ഞു. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബി. ഗോപാലകൃഷ്ണൻ, കെ.എം. രാധാകൃഷണൻ, ബിനോയ് ആന്റണി, ജൂവൽ ചെറിയാൻ എന്നിവർ പങ്കെടുത്തു.