ചിങ്ങവനം : വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ഒക്‌ടോബർ 9 ന് രാത്രി ഏഴരയോടെ അഞ്ചൽക്കുറ്റി ഭാഗത്തു തട്ടുകട നടത്തുന്ന തുരുത്തി വലിയപറമ്പിൽ സരസമ്മയുടെ മാല പൊട്ടിച്ച കേസിൽ ഒന്നാം പ്രതി ജിറ്റോ ജിജോ, രണ്ടാം പ്രതി ഷിബിൻ ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ ഇവരെ കസ്റ്റഡയിലെത്തു ചോദ്യം ചെയ്തു. കഞ്ചാവ് ഉപയോഗത്തിന് വാഹനം വാടകയ്‌ക്കെടുത്ത് കറങ്ങിനടക്കുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫ്, എസ്.ഐ അബ്ദുൾ ജലീൽ, എ.എസ്.ഐ. ശ്രീകുമാർ, സി.പി.ഒ ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.