food-kit-kerala

തിരുവനന്തപുരം: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഡിസംബറിൽ ക്രിസ്മസ് ഭക്ഷ്യകിറ്റ് നൽകാൻ സർക്കാർ തീരുമാനം. പ്രതിമാസം നൽകുന്ന 8 ഇനങ്ങളുള്ള കിറ്റിൽ ഡിസംബറിൽ 11 ഇനങ്ങളുണ്ടാവും.

ഇനവും തൂക്കവും: കടല, പഞ്ചസാര, ചെറുപയർ, ഉഴുന്ന് 500 ഗ്രാം വീതം, നുറുക്ക് ഗോതമ്പ് ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, മുളക് പൊടി, തുവരപ്പരിപ്പ്, തേയില 250 ഗ്രാം വീതം, ഖദർ മാസ്‌ക് 2 എണ്ണം, തുണി സഞ്ചി ഒന്ന് എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണത്തിന് 11 ഇനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തിരുന്നു. ഒക്ടോബർ മാസത്തെ കിറ്റാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.