കിളിമാനൂർ : സമഗ്ര ശിക്ഷ കേരളം ബി.ആർ.സി കിളിമാനൂരിന്റെ നേതൃത്വത്തിൽ പ്രാദേശിക പ്രതിഭാകേന്ദ്രത്തിൽ ടാലന്റ് ലാബ് പ്രവർത്തനമാരംഭിച്ചു. പള്ളിക്കൽ പൈവേലി ഡി.വി.എൽ.പി.എസ് സ്കൂളിന്റെ മേൽനോട്ടത്തിൽ പ്ലാച്ചിവിള അങ്കണവാടിയിലാണ് പ്രാദേശിക പ്രതിഭാകേന്ദ്രം പ്രവർത്തിച്ചുവരുന്നത്. ടാലന്റ് ലാബിന്റെ ഔപചാരികമായ പ്രവർത്തനോദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ നമ്പർ ഷീജ ആർ, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ സാബു വി.ആർ, പരിശീലകരായ വിനോദ്.ടി, സ്മിത പി.കെ, ഷീബ.കെ, പി.ടി.എ പ്രസിഡന്റ് ആർ. രഞ്ജിനി എന്നിവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക എസ്.ആർ. കല അദ്ധ്യക്ഷത വഹിച്ചു. ബി.ആർ. സി പരിശീലകൻ കെ.എസ്. വൈശാഖ് സ്വാഗതം പറഞ്ഞു.