കിളിമാനൂർ: നഗരൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് ശിലയിട്ടു. 42 ലക്ഷം ചെലവഴിച്ച് നഗരൂർ ആൽത്തറ മൂട്ടിൽ റവന്യൂ വകുപ്പ് ഭൂമിയിലാണ് കെട്ടിടം ഉയരുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ. ചന്ദ്രശേഖരൻ നായർ ഡെപ്യൂട്ടി തഹസീൽദാർ വേണു, എസ്. ഷിബു എന്നിവർ സംസാരിച്ചു.