agri

കിളിമാനൂർ: നഗരൂർ കൃഷിഭവൻ പരിധിയിലെ വെള്ളലൂർ പാടശേഖരത്തിൽ ഇരട്ടവരി നെൽകൃഷി പ്രദർശനത്തോട്ടമൊരുക്കി. ബ്ലോക്ക്തല കാർഷിക വിജഞാനകേന്ദ്രത്തിന്റെ ശിക്ഷണത്തിൽ വെള്ളലൂർ പാടശേഖര സെക്രട്ടറി ബാലകൃഷ്ണപിള്ളയുടെ വയലിലാണ് പുതിയ കൃഷിരീതി പരിചയപ്പെടുത്തുന്നത്. ഞാറുകൾ തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുത്തി 30 ശതമാനം അധികം വിളവും, ഫലപ്രദമായ കള നിയന്ത്രണവും ഇരട്ട വരി നെൽകൃഷിയിൽ കൂടി സാദ്ധ്യമാകുമെന്ന് കൃഷി ഓഫീസർ റോഷ്ന അഭിപ്രായപ്പെട്ടു. കൃഷി അസിസ്റ്റന്റ് സിമിന, മനീഷ്, സുനിത, പാടശേഖര തിലെ കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.