tank

പിലാത്തറ: ജലജീവൻ പദ്ധതിയിൽ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം സജീവം. മണ്ഡലത്തിലെ ശ്രീസ്ഥയിലും എടാട്ടുമാണ് 2 കൂറ്റൻ ടാങ്കുകൾ ഉയരുന്നത്. ഇതിൽ എടാട്ട് നിർമ്മിക്കുന്ന ടാങ്കിന്റെ പണി അവസാന ഘട്ടത്തിലാണ്. ശ്രീസ്ഥയിലെ നിർമ്മാണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്.

മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുമെന്ന ലക്ഷ്യത്തോടെ ടി.വി. രാജേഷ് എം.എൽ. മുൻകൈ എടുത്താണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. കടന്നപ്പള്ളി, പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, പട്ടുവം, ഏഴോം, മാടായി, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി മാട്ടൂൽ എന്നീ പഞ്ചായത്തുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന് മൂന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി 454.45 കി.മി. പൈപ്പ് ലൈൻ സ്ഥാപിച്ച് 42,382 ഗാർഹിക കണക്ഷനും നൽകും. ആദ്യഘട്ടത്തിലും രണ്ടാംഘട്ട പദ്ധതിയിലും ഉൾപ്പെടുത്തി നിലവിൽ 14,369 പേർക്ക് ഗാർഹിക കണക്ഷൻ നൽകിയിട്ടുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തുന്ന മണ്ഡലമായി കല്യാശ്ശേരി മാറും.

ചെലവ് 181.91 കോടി രൂപ