psc

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് പി.എസ്‌.സി നിയമനങ്ങളിൽ 10 ശതമാനം സംവരണം അപേക്ഷയിൽ അവകാശപ്പെടുന്നതിനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നു.

പത്ത് ശതമാനം സാമ്പത്തിക സംവരണം കഴിഞ്ഞ 23നു നിലവിലുള്ളതും അതിനു ശേഷം പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങൾ അനുസരിച്ചുള്ള തസ്തികകൾക്കു ബാധകമാക്കാൻ പി.എസ്‍‌.സി തീരുമാനിച്ചിരുന്നു.

ആനുകൂല്യം കിട്ടാൻ ചെയ്യേണ്ടത്

1.ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

2. ഹോം സ്ക്രീനിൽ ഇ.ഡബ്ലിയു.എസ് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ) എന്ന ബട്ടണിൽ ക്ലിക് ചെയ്യുക.

3. ഡു യു ബിലോംഗ് ടു ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ എന്ന ചോദ്യത്തിന് 'യെസ്' തിരഞ്ഞെടുക്കുക.

4. അതിനു താഴെയുള്ള ഡിക്ലറേഷൻ ടിക് ചെയ്തു സേവ് ബട്ടൺ അമർത്തി പൂർത്തിയാക്കുക.

5. കഴിഞ്ഞ 23നു നിലവിലുള്ളതും അതിനു ശേഷം പുറപ്പെടുവിച്ചതുമായ വിജ്ഞാപനങ്ങൾ അനുസരിച്ച് സമർപ്പിച്ച അപേക്ഷകൾ ഉദ്യോഗാർത്ഥികൾ തന്നെ പരിശോധിച്ച് ഇ.ഡബ്ലിയു.എസ് ക്ലെയിം ഉറപ്പാക്കണം.

6. കമ്മിഷൻ ആവശ്യപ്പെടുമ്പോൾ രേഖകൾ ഹാജരാക്കണം.

7. അപേക്ഷിക്കാനുള്ള തീയതി അടുത്ത 14 വരെ നീട്ടിയ തസ്തികകളിലും അർഹരായ ഉദ്യോഗാർത്ഥികൾ ഇതേ രീതിയിൽ ഇ.ഡബ്ലിയു.എസ് ക്ലെയിം രേഖപ്പെടുത്തണം.