road

കിളിമാനൂർ:പൊതുമരാമത്ത് വകുപ്പിനുകീഴിൽ നിർമ്മിച്ച മടവൂർ പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ ഓൺലൈനിലൂടെ നിർവഹിച്ചു.എലിക്കുന്നാ മുകൾ - വേട്ടക്കാട്ടുകോണം,ചാലാം കോണം -കൃഷ്ണൻ കുന്ന്,തങ്കക്കല്ല് - അറു കാഞ്ഞിരം റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.മടവൂരിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് ശിലാഫലകം നടത്തി. പഞ്ചായത്തംഗങ്ങൾ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷൈജു ദേവ് എന്നിവർ പങ്കെടുത്തു.