sndp

ചിറയിൻകീഴ്: സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ നടപടികൾക്കെതിരെ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രതിഷേധ സൂചകമായി നിൽപ്പു സമരം നടത്തി എസ്.എൻ.ഡി.പി യോഗത്തിന്റെ സാമ്പത്തിക സംവരണ വിരുദ്ധ നിലപാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദൃഢ പ്രതിഞ്ജയെടുക്കുകയും ചെയ്തു. സഭവിള ശ്രീനാരായണാശ്രമത്തിൽ നടന്ന സാമ്പത്തിക സംവരണവിരുദ്ധ പ്രതിഷേധ സമരം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ദൃഢ പ്രതിഞ്ജ ചൊല്ലി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഡി. വിപിൻരാജ് സാമ്പത്തിക സംവരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഷീല സോമൻ, യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, സഭ വിള ശ്രീനാരായണാശ്രമം പ്രസിഡന്റ് സുഭാഷ് എന്നിവർ സംസാരിച്ചു.