കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഫാർമസി ജംഗ്ഷനിൽ ഗ്യാസ് ടാങ്കറും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സിലിണ്ടർ കയറ്റിവന്ന ടാങ്കറും മത്സ്യം കയറ്റിവന്ന വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കല്ലമ്പലം പൊലീസ് തുടർനടപടി സ്വീകരിച്ചു.