bus

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യബസുകളുടെയും കോൺട്രാക്ട് ക്യാരേജുകളുടെയും ത്രൈമാസ നികുതി അടവിൽ സർക്കാർ ഇളവു നൽകി. ഒക്ടോബർ ഒന്നിനുതുടങ്ങുന്ന ക്വാർട്ടറിലെ വാഹനനികുതി 50 ശതമാനമായി കുറച്ചു. ശേഷിക്കുന്ന 50 ശതമാനം അടയ്ക്കുന്നതിന് സ്റ്റേജ് ക്യാരേജുകൾക്ക് ഡിസംബർ 31 വരെയും കോൺട്രാക്ട് ക്യാരേജുകൾക്ക് നവംബർ 30 വരെയും സാവകാശം അനുവദിച്ചതായും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.