eecharanvila

മുടപുരം:എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖായുടെ കീഴിൽ ഈച്ചരൻവിള ജംക്ഷനിൽ പുതിയതായി നിർമ്മിച്ച ശ്രീ നാരായണ ഗുരുദേവ മണ്ഡപത്തിൽ ഗുരു വിഗ്രഹ പ്രതിഷ്ഠാകർമം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രം മേൽശാന്തി ബിജു പോറ്റി പ്രതിഷ്ഠാചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖാ പ്രസിഡന്റ് പി.കെ.ഉദയഭാനു നേതൃത്വം നൽകി.എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,സെക്രട്ടറി ശ്രീകുമാർപെരുങ്ങുഴി,യോഗം ഡയറക്ടർ അഴൂർബിജു,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഉണ്ണിക്കൃഷ്ണൻ ഗോപിക,ശാഖാ സെക്രട്ടറി പി.നകുലൻ, രക്ഷാധികാരി കെ.കെ.രാജേന്ദ്രൻ,മുടപുരം തെങ്ങും വിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് പ്രസിഡന്റ് എസ്.ബിജുകുമാർ,വൈസ് പ്രസിഡന്റ് ബി.എസ്.സജിതൻ,മുൻ ശാഖാ സെക്രട്ടറി വി.ബാഹു,മുൻ ഗ്രാമ പഞ്ചായത്തംഗം എൻ.രഘു,ഗുരുമണ്ഡപ സമിതി കൺവീനർ സാബു എന്നിവർ സംബന്ധിച്ചു.