തിരുവനന്തപുരം: നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് കൊല്ലം ബീച്ച് റോഡ് ഷാജി ഹൗസിൽ എ.പി.അബ്ദുൽ റസാഖിന്റെയും ഷെമീനയുടെയും മകൾ എസ്. എെഷയ്ക്കാണ് ഒന്നാം റാങ്ക് (നീറ്റ് സ്കോർ 710).
പാലക്കാട് കൈരടി കെ.എ.കെ മൻസിലിൽ പരേതനായ അബ്ദുൽ ഖാദറിന്റെയും മെഹറുന്നിസയുടെയും മകൾ ലുലു.എ (സ്കോർ 706) രണ്ടാം റാങ്കും, കോഴിക്കോട് മാരിക്കുന്ന് വെള്ളിമാടുകുന്ന് സാനിമിസാന ഹൗസിൽ സനീഷ് അഹമ്മദ് (സ്കോർ 705) മൂന്നാം റാങ്കും നേടി. പത്തനംതിട്ട മഞ്ചാടി കട്ടോട് കുഴീപ്പറമ്പിൽ ഫിലേമോൻ കുര്യാക്കോസിനാണ് നാലാം റാങ്ക്. തമിഴ്നാട് നാമക്കൽ സ്വദേശി മോഹനപ്രഭ രവിചന്ദ്രനാണ് അഞ്ചാം റാങ്ക്.
മറ്റ് റാങ്കുകൾ: തൃശൂർ വടക്കാഞ്ചേരി ചേനോത്ത് പറമ്പിൽ എസ്.അദ്വൈത് കൃഷ്ണ (ആറാം റാങ്ക്), എറണാകുളം കാക്കനാട് വെസ്റ്റ് അവന്യൂ സാറ്റലൈറ്റ് ടൗൺഷിപ്പിൽ തെരേസ സോണി (എഴാം റാങ്ക്), ഫോർട്ട് കൊച്ചി കപ്പലണ്ടിമുക്ക് ചെന്നാലിപ്പറമ്പിൽ ഫർഹീൻ.കെ.എസ് (എട്ടാം റാങ്ക്), എറണാകുളം അയ്യംപുഴ അമലപുരം മണവാളൻ ഹൗസിൽ ജോസഫ് വർഗീസ് (ഒൻപതാം റാങ്ക്), പാലക്കാട് മണ്ണാർക്കാട് കല്ലാടി മഹലിൽ ഷമീൽ കല്ലാടി (പത്താം റാങ്ക്).
പട്ടിക ജാതി വിഭാഗത്തിൽ തൃശൂർ അയ്യന്തോൾ അശോക് നഗർ വടക്കേപുര ഹൗസിൽ വി.എസ്.ധനഞ്ജയ് (നീറ്റ് സ്കോർ 655) ഒന്നാം റാങ്കും കൊല്ലം കൈതക്കോട് നീലാംബരിയിൽ ആദിത്യ ദിനേശ് കൃഷ്ണൻ രണ്ടാം റാങ്കും നേടി. പട്ടിക വർഗ വിഭാഗത്തിൽ കോഴിക്കോട് കരന്തൂർ ബ്ളൂ മൂൺ വില്ലാസ് ഒവുങ്കരയിൽ അഞ്ജു എലീസ പോൾ ഒന്നാം റാങ്കും (സ്കോർ 527) ഒന്നാം റാങ്കും വയനാട് കുപ്പാടി കിടങ്ങിൽ ഹൗസിൽ ആർദ്ര ലക്ഷ്മി.കെ.ആർ രണ്ടാം റാങ്കും നേടി.