തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഒൻപതിന് രാവിലെ പത്ത് മുതൽ പ്രവേശനം സാദ്ധ്യമാകും വിധം പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലെറ്ററിലുള്ള സമയത്ത് സ്കൂളിലെത്തി പ്രവേശനം നേടണം.
ഇതുവരെ ഒരു അലോട്ട്മെന്റിലും പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിനായി 12 മുതൽ അപേക്ഷിക്കാം.
കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷിക്കേണ്ടത്. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാവില്ല. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള വേക്കൻസിയും മറ്റ് നിർദേശങ്ങളും അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ 12ന് പ്രസിദ്ധീകരിക്കും.