pakal-veedu

മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാർഡിൽ പാലോട്ടുവിളയിൽ നിർമ്മിച്ച പകൽ വീടിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ നിർവഹിച്ചു.വാർഡ് അംഗം എസ്.ചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വിജയകുമാർ,വി.എസ്.ശ്രീകാന്ത്,അസി.എൻജിനീയർ അനിൽകുമാർ,പഞ്ചായത്ത് അംഗം കെ.ഷിബുലാൽ,ഐ.സി.ഡി.എസ്,വസുന്തരദേവി,ഒ.ജി.ബിന്ദു,ജോസഫ് എന്നിവർ സംസാരിച്ചു.