തിരുവനന്തപുരം: നഗരസഭാവാർഡുകളിലെ സി.പി.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം മത്സരിക്കുമെന്ന് ഉറപ്പിച്ച 70 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് എം, ജനാധിപത്യകേരള കോൺഗ്രസ്, ജെ.എസ്.എസ് എന്നീ കക്ഷികളുമായി ചർച്ച പൂർത്തിയാക്കാനുള്ളതിനാൽ ആറ് വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഫോർട്ട്, നാലാഞ്ചിറ, ബീമാപള്ളി ഈസ്റ്റ്, കുറവൻകോണം എന്നീ സീറ്റുകളിലാണ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാകാത്തത്. പ്രഖ്യാപിച്ച പട്ടികയിൽ ഏറെയും പുതുമുഖങ്ങളാണ്. 12 പേർ നിലവിൽ കൗൺസിലർമാരാണ്. ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിലെത്തിയ വിജയകുമാരി എൽ.ഡി.എഫ് സ്വതന്ത്രയായി പാൽകുളങ്ങരയിൽ സീറ്റുറപ്പിച്ചു.
വിദ്യാസമ്പന്നരായ നിരവധി പേർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 21 വയസുമുതൽ 68 വരെയുള്ളവരും മത്സരരംഗത്തുണ്ട്. യുവാക്കളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. 25 വയസിൽ താഴെയുള്ള ഒൻപത് പേരും 30ന് താഴെയുള്ള അഞ്ചു പേരുമുണ്ട്. ഡിഗ്രി യോഗ്യരായ ഒരു ഡസനിലധികം പേരുണ്ട്. എം.എ, എംഫിൽ, ഡോക്ടറേറ്റ് എന്നീ യോഗ്യതയുള്ളവരും പട്ടികയിലുണ്ട്.
വാർഡും സ്ഥാനാർത്ഥികളുടെ പേരും
മുടവൻമുകൾ - ആര്യരാജേന്ദ്രൻ (ഏറ്റവും പ്രായം കുറവ് -21)
കരമന - ഗീത
ആറന്നൂർ - ബിന്ദു മേനോൻ
ചാല - ഇ.കെ. രാജലക്ഷ്മി
വലിയശാല - സുനിൽ
നെടുങ്കാട് - എസ്. പുഷ്‌പലത (സിറ്റിംഗ് കൗൺസിലർ)
കമലേശ്വരം - വിജയകുമാർ.വി
കളിപ്പാൻകുളം - സജുലാൽ
കാലടി - ശ്യാംകുമാർ
ആറ്റുകാൽ - ഉണ്ണികൃഷ്ണൻ നായർ
മുട്ടത്തറ - രാജു.ബി
പെരുന്താന്നി - പെരുന്താന്നി രാജു
പുത്തൻപള്ളി - എസ്. സലിം
വള്ളക്കടവ് - ഷാജിത നാസർ (സിറ്റിംഗ് കൗൺസിലർ)
പുന്നയ്ക്കാമുഗൾ - രേണുകകുമാരി.എസ്
തൃക്കണ്ണാപുരം - പ്രിയാമോൾ.വി.വി
തിരുമല - ആർ.പി. ശിവജി(സിറ്റിംഗ് കൗൺസിലർ)
എസ്റ്റേറ്റ് - ആർ. പത്മകുമാരി
പാപ്പനംകോട് - മായ.എൻ.എസ്
പൊന്നുമംഗലം - സഫീറാബീഗം (സിറ്റിംഗ് കൗൺസിലർ)
മേലാംങ്കോട് - അക്ഷയ.വി.എസ്
കുന്നുകുഴി - എ.ജി.ഒലീന
കണ്ണമ്മൂല - ശരണ്യ.എസ്.എസ്
വഞ്ചിയൂർ - ഗായത്രി ബാബു
തൈക്കാട് - ജി. മാധവദാസ്
പാങ്ങോട് - ശരണ്യ എസ്. നായർ
വലിയവിള - എസ്. മഞ്ചു
വട്ടിയൂർക്കാവ് - പാർവതി.ഐ.എം
കാഞ്ഞിരംപാറ - എസ്. വസന്തകുമാരി
ശാസ്തമംഗലം - ബിന്ദു ശ്രീകുമാർ (സിറ്റിംഗ് കൗൺസിലർ)
കവടിയാർ - ശ്രീലേഖ.ഒ
നന്ദൻകോട് - ഡോ. റീന.കെ.എസ്
ജഗതി - വിദ്യാമോഹൻ.എം.എ (സിറ്റിംഗ് കൗൺസിലർ)
മണ്ണന്തല - എസ്. അശ്വതി
ഇടവക്കോട് - എൽ.എസ്. സാജു
ചെറുവയ്ക്കൽ - സൂര്യ ഹേമൻ
ആക്കുളം - വി.എം. ജയകുമാർ
ഉള്ളൂർ - ആതിര എൽ.എസ്
പാൽകുളങ്ങര - വിജയകുമാരി.എസ് (സിറ്റിംഗ് കൗൺസിലർ)
ശ്രീകണ്‌ഠേശ്വരം : എസ്. ശിവകുമാർ
പേട്ട -സുജാദേവി.സി.എസ്
ചാക്ക - അഡ്വ. എം. ശാന്ത
മെഡിക്കൽ കോളേജ് - ഡി.ആർ. അനിൽ
കടകംപള്ളി - ഗോപകുമാർ പി.കെ (ഏറ്റവും മുതിർന്ന വ്യക്തി)
കരിക്കകം - കെ. ശ്രീകുമാർ (മേയർ)
വെട്ടുകാട് - സാബു ജോസ്
പാതിരപ്പള്ളി - എം.എസ്. കസ്തൂരി
കുടപ്പനകുന്ന് - ജയചന്ദ്രൻനായർ
പേരൂർക്കട - ജമീല
മുട്ടട - റിനോയി.ടി.പി
കേശവദാസപുരം - അഡ്വ. അംശു.വി.എസ്
നെട്ടയം - രാജിമോൾ (സിറ്റിംഗ് കൗൺസിലർ)
കാച്ചാണി - പി. രമ
വാഴോട്ടുകോണം - ഹെലൻ.എ (സിറ്റിംഗ് കൗൺസിലർ)
കഴക്കൂട്ടം - കവിത.എൽ.എസ്
കാട്ടായിക്കോണം - ഡി. രമേശൻ
പൗഡിക്കോണം - രാജി.എസ്
ചെല്ലമംഗലം - കെ.എസ്. ഷീല (സിറ്റിംഗ് കൗൺസിലർ)
ചെമ്പഴന്തി - പി. മഹാദേവൻ
ശ്രീകാര്യം - സ്റ്റാൻലി ഡിക്രീസ്
ആറ്റിപ്ര - എ. ശ്രീദേവി
കുളത്തൂർ - ബി. നാജ
പൗണ്ട്കടവ് - ജിഷ ജോൺ
പള്ളിത്തുറ - മേടയിൽ വിക്രമൻ (സിറ്റിംഗ് കൗൺസിലർ)
വിഴിഞ്ഞം - സമീറ എസ്. മിൽഹാദ്
മുല്ലൂർ - അഞ്ജു കെ.നിനു
ഹാർബർ - എം.എം. യൂസഫ് ഖാൻ
തിരുവല്ലം - മീനു എം.നായർ
പുഞ്ചക്കരി - ഡി. ശിവൻകുട്ടി
പൂങ്കുളം -പ്രമീള
മറ്റ് ഘടകകക്ഷികളുടെ സീറ്റ് നില
സി.പി.ഐ 17, ജനതാദൾ എസ് 2, കോൺഗ്രസ് എസ് 1, എൽ.ജെ.ഡി 2, ഐ.എൻ.എൽ 1, എൻ.സി.പി 1