തിരുവനന്തപുരം: കേരള സർവകലാശാലാ ബിരുദ കോഴ്സുകളിലേക്ക് നാലാം അലോട്ട്‌മെന്റ് ലഭിച്ചവർ 11നകം കോളേജുകളിൽ പ്രവേശനം നേടണം. അഡ്മിഷൻ ഫീസ് ഓൺലൈനായി അടയ്ക്കാം. താത്കാലിക അഡ്മിഷൻ സൗകര്യം നാലാം അലോട്ട്‌മെന്റിൽ ലഭ്യമല്ല. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവരും മുൻ അലോട്ട്‌മെന്റുകളിൽ താത്കാലിക അഡ്മിഷൻ എടുത്തവരും നവംബർ 11 ന് മുൻപ് സ്ഥിരം അഡ്മിഷൻ നേടണം. നാലാം അലോട്ട്‌മെന്റ് തൃപ്തികരമായവരും സ്ഥിരം പ്രവേശനം നേടുന്നവരും ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. വിശദ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ