തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 617 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 824 പേർ രോഗമുക്തരായി. നിലവിൽ 8128 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഏഴു പേരുടെ മരണം കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പെരുന്നാന്നി സ്വദേശി ദേവകിയമ്മ (84), മലയിൻകീഴ് സ്വദേശി ചന്ദ്രിക (65), നെയ്യാറ്റിൻകര സ്വദേശി ദേവകരൺ (76), വെണ്ണിയൂർ സ്വദേശി ഓമന (55), കാട്ടാക്കട സ്വദേശി മുരുഗൻ (60), അമരവിള സ്വദേശി ബ്രൂസ് (79), കന്യാകുമാരി സ്വദേശി ഡെന്നിസ് (50) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 463 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി നിരീക്ഷണത്തിലായവർ -1767
ആകെ നിരീക്ഷണത്തിലുള്ളവർ -25707
ഇന്നലെ രോഗമുക്തി നേടിയവർ - 824
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1583
ചികിത്സയിലുള്ളവർ - 8128