baby

കണ്ണൂർ: നവജാത ശിശുവിനെ വിൽക്കാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. കക്കാട് വാടകയ്ക്ക് താമസിച്ചു വരുന്ന അസാം സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വിൽക്കാൻ തയ്യാറായത്. ജില്ലാ ആശുപത്രിയിൽ വെച്ച് 30 ന് പ്രസവിച്ച ഏഴ് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ദാരിദ്ര്യം കാരണം വിൽക്കാൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

പ്രസവ സമയത്ത് ആശുപത്രിയിൽ കുഞ്ഞിനെ വാങ്ങാൻ തയ്യാറായ 40കാരിയുടെ മേൽവിലാസമാണ് നൽകിയിരുന്നത്. ഇതോടെ അസാം സ്വദേശിനി കുട്ടിയെ പ്രസവിച്ചതിനുള്ള തെളിവ് ഇല്ലാതായി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പൊലീസ് ദമ്പതികളെയും കുട്ടിയെയും കണ്ടെത്തി. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.