vote

നോമിനേഷൻ സ്വീകരിക്കൽ

ഒരു സമയം ഒരു സ്ഥാനാർത്ഥിയുടെ ആളുകൾക്ക് മാത്രം പ്രവേശനം .
സ്ഥാനാർത്ഥിയോ നിർദ്ദേശകനോ ഉൾപ്പെടെ 3 പേരിൽ കൂടാൻ പാടില്ല.
ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ പാടില്ല.
സ്ഥാനാർത്ഥി കൊവിഡ് പോസിറ്റീവ് ആണെങ്കിലോ ക്വാറന്റൈനിൽ ആണെങ്കിലോ പത്രിക നിർദ്ദേശകൻ മുഖാന്തിരം സമർപ്പിക്കണം.

സൂക്ഷ്മപരിശോധന

ഓരോ വാർഡിലെയും സ്ഥാനാർത്ഥികൾക്കും നിർദ്ദേശകർക്കും, ഏജന്റുമാർക്കും മാത്രം പ്രവേശനം .

പരമാവധി 30 പേർ മാത്രം.

പ്രചാരണം

ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾ ഉൾപ്പെടെ 5 പേർ മാത്രം.
റോഡ് ഷോ,വാഹന റാലി എന്നിവയ്ക്ക് പരമാവധി 3 വാഹനങ്ങൾ.
ജാഥ, ആൾക്കൂട്ടം,കൊട്ടിക്കലാശം എന്നിവ പാടില്ല .
പ്രചാരണത്തിന് സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തണം.

പോളിംഗ് ബൂത്തുകൾ

പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് സാനിറ്റൈസർ നിർബന്ധം .
വോട്ടർമാർക്ക് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ മാർക്ക് ചെയ്യണം.
സ്ലിപ്പ് വിതരണത്തിന് രണ്ടു പേരിൽ കൂടുതൽ പാടില്ല.

വോട്ടെടുപ്പ്

വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം.
*വോട്ടർമാർ മാസ്‌ക് ധരിക്കണം. തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാസ്‌ക് മാറ്റണം.
*ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർക്ക് പ്രവേശനം.
*കൊവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ളവർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കും തപാൽ വോട്ട്.

വോട്ടെണ്ണൽ

*കൗണ്ടിംഗ് ഓഫീസർമാർ കൈയ്യുറ, മാസ്‌ക് എന്നിവ ഉപയോഗിക്കണം.
* ആഹ്ളാദ പ്രകടനങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രം.

വോട്ടർമാർ ശ്രദ്ധിക്കേണ്ടത്

1.പോളിംഗ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡ് മാസ്‌ക്, സാനിറ്റൈസർ, കൈയ്യുറ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. പോളിംഗ് ഏജന്റുമാർക്കും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധം.

2 വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. 3 പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർമാർ തിരിച്ചറിയൽ രേഖ കാണിച്ച് ബോദ്ധ്യപ്പെടുത്തണം. 4വോട്ടർമാർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്‌ക് മാറ്റണം. 5 വോട്ടർമാർ രജിസ്റ്ററിൽ ഒപ്പ്,വിരലടയാളം പതിക്കണം. 6 വോട്ടർമാരുടെ വിരലിൽ ശ്രദ്ധാപൂർവ്വം വേണം മഷി പുരട്ടേണ്ടത്. 7 ത്രിതല പഞ്ചായത്തുകൾക്ക് 3 വോട്ടും മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾക്ക് 1 വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. 7 ബൂത്തിനകത്ത് ഒരേസമയം 3 വോട്ടർമാർക്ക് സാമൂഹ്യഅകലം പാലിച്ച് പ്രവേശനം. 8 കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ വോട്ട്.