തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കുള്ള പരാതികൾ ഇനി അക്ഷയ കേന്ദ്രങ്ങളിലൂടെയും നൽകാം. നിലവിൽ പരാതി പരിഹാര സെല്ലിലൂടെ മാത്രമേ പരാതി നൽകാൻ കഴിയുമായിരുന്നുള്ളൂ. അതോടൊപ്പം പരാതി എഴുതി നൽകാൻ സാധിക്കാത്തവർക്കായി ശബ്ദം എഴുത്താക്കി മാറ്റുന്ന സോഫ്ട്‌വെയർ ഉപയോഗിക്കുന്ന സംവിധാനം അടുത്തമാസത്തോടെ പ്രാവർത്തികമാകും.
പൊതുജന പരിഹാര സംവിധാനത്തിലൂടെ 2,28,419 പരാതികൾക്ക് പരിഹാരമായി. 52,682 പരാതികളിൽ നടപടി തുടരുകയുമാണ്. നവംബർ ആറ് വരെ ആകെ 306234 പരാതികളാണ് ലഭിച്ചത്. പരാതികൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ജില്ലാ താലൂക്ക് തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി.