auto

തിരുവനന്തപുരം: പതിനഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നത് വിലക്കി സർക്കാർ ഉത്തരവായി.

ഇവയ്ക്ക് സി.എൻ.ജി,​ എൽ.എൻ.ജി എൽ.പി.ജിയിലോട്ട് മാറാം. നവംബർ ഒന്നു മുതൽ നടപ്പിലാക്കാനിരുന്ന നിരോധനം ജനവരി ഒന്നിലേക്ക് നീട്ടുകയായിരുന്നു പ്രകൃതി സൗഹാർദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഹരിത ട്രൈബ്യൂണിലിന്റെ നിർദേശം കണക്കിലെടുത്താണ് തീരുമാനം.

ഇത്രയും പഴക്കമുള്ള 3798 ഓട്ടോകൾ സംസ്ഥാനത്തുണ്ട്.