psc

തിരുവനന്തപുരം:അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പരീക്ഷയെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണത്തിനെതിരെ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് പി.എസ് .സി അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ ചോദ്യക്കടലാസിന്റെ സീൽ ഇളകിയിരുന്നുവെന്ന് ആരോപിക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നത് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനാണ് . ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ പരീക്ഷ പൂർത്തിയാക്കി തുടർന്നുള്ള നടപടിക്രമങ്ങളിൽ വരെ യാതൊരു വീഴ്ചയും വരാതിരിക്കാൻ പി.എസ്.സി നടപടിയെടുക്കാറുണ്ട്. ചോദ്യക്കടലാസിന്റെ പാക്കിംഗിനെക്കുറിച്ച് ബോധ്യമില്ലാതെ വ്യാജ ആരോപണം ഉന്നയിക്കുന്നത് കമ്മിഷൻ ഗൗരവമായി കാണും. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ സൈബർ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും.