തിരുവനന്തപുരം:7 ന് നടക്കുന്ന യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 517/19) തസ്തികയുടെ ഒ.എം.ആർ പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർത്ഥികളിൽ കൊവിഡ് പോസിറ്റീവായവർ ആംബുലൻസിലിരുന്ന് കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് പരീക്ഷയെഴുതണമെന്ന് പി.എസ്.സി അറിയിച്ചു.
അഭിമുഖം
ജയിൽ വകുപ്പിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 124/18) തസ്തികയുടെ അഭിമുഖം 12, 13 എന്നീ തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടക്കും . ഉദ്യോഗാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാകണം . അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ 0471 2546441.
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (എം.എം.വി.) (കാറ്റഗറി നമ്പർ 573/17) തസ്തികയുടെ അഭിമുഖം 11ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടക്കും . ഇന്റർവ്യൂ മെമ്മോ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, കെ-ഫോം എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം. കൊവിഡ് ചോദ്യാവലി പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 4 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ- 0471 2546418 .
ഒ.എം.ആർ. പരീക്ഷ
ആരോഗ്യ വകുപ്പിൽ/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 527/19, 553/19, 597/19, 598/19, 599/19, 600/19, 601/19, 602/19, 603/19) തസ്തികയുടെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ 10 ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ, ജില്ലാ ഓഫീസ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം .
വകുപ്പുതല പരീക്ഷ മാറ്റിവച്ചു
ജൂലായ് 2020 വകുപ്പുതല പരീക്ഷയുടെ ഭാഗമായി 17, 27 തീയതികളിലായി നടത്താനിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് - 2 പേപ്പേഴ്സ് പരീക്ഷ ഓൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റായി മറ്റൊരു ദിവസം നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും .
സർട്ടിഫിക്കറ്റ് പരിശോധന
കേരള വാട്ടർ അതോറിട്ടിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 84/18) തസ്തികയുടെ ഒക്‌ടോബർ 12ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലെ ഉദ്യോഗാർത്ഥികളുടെ ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന 10, 11 തീയതികളിൽ കണ്ണൂർ ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും .