തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച ജില്ലാ യു.ഡി.എഫ് നേതൃയോഗങ്ങൾക്ക് മാറ്റം. തിരുവനന്തപുരം ജില്ലാ യു.ഡി.എഫ് യോഗം ഇന്ന് വൈകിട്ട് 4ന് ഡി.സി.സി. ഓഫീസിൽ നടക്കും. നാളെ രാവിലെ 10ന് ഇടുക്കി ജില്ലാ യു.ഡി.എഫ് യോഗം തൊടുപുഴയിലും വൈകുന്നേരം 3 ന് കോട്ടയം ജില്ലാ യു.ഡി.എഫ് യോഗം കോട്ടയം ഡി.സി.സി. ഓഫീസിലും നടക്കും. നാളെ രാവിലെ 10 ന് കൊല്ലം ജില്ലാ യു.ഡി.എഫ് യോഗവും, 2 ന് പത്തനംതിട്ട ജില്ലാ യു.ഡി.എഫ് യോഗവും 4 ന് ആലപ്പുഴ ജില്ലാ യു.ഡി.എഫ് യോഗവും അതത് ഡി.സി.സി ഓഫീസിൽ ചേരും. നേരത്തെ തീയതി പ്രഖ്യാപിച്ച എറണാകുളം, തൃശൂർ ജില്ലകളിലെ യു.ഡി.എഫ് നേതൃയോഗങ്ങൾ മാറ്റിവച്ചതായും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.