കൊച്ചി: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനത്തെ കെ.ആർ.എൽ.സി.സി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നി മേഖലകളിലെ ക്രെെസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം ലത്തീൻ കത്തോലിക്കരുൾപ്പെടെയുള്ള ക്രെെസ്തവ സമൂഹത്തിന്റെ സാമൂഹിക അവശതകൾ പുറത്തുകൊണ്ടുവരും. നീതിയും വികസനവും ഉറപ്പാക്കൻ പഠനങ്ങളും കണ്ടെത്തലുകളും അനിവാര്യമാണ്. ക്രെെസ്തവരെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്ന കെ.ആർ.എൽ.സി.സിയുടെ ആവശ്യം സംസ്ഥാനസർക്കാർ അംഗീകരിച്ചതിൽ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലും വെെസ് പ്രസിഡന്റ് ഷാജി ജോർജും സമസ്ഥാന സർക്കാരിന് നന്ദി അറിയിച്ചു.