sndp
എസ്.എൻ.ഡി.പി.യോഗം ആര്യനാട് യൂത്ത് മൂവ്മെന്റ് യൂണിയൻ നേതൃ യോഗം യൂണിയൻ പ്രസിഡന്റ്‌ വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ തമ്പുരു,യൂണിയൻ സെക്രട്ടറി അരുൺ തോട്ടത്തിൽ,യൂണിയൻ വൈസ് പ്രസിഡന്റ്‌ മീനാങ്കൽ സന്തോഷ്‌ എന്നിവർ സമീപം.

ആര്യനാട്: സാമ്പത്തിക സംവരണ വിഷയത്തിൽ എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിൽ യൂത്ത് മൂവ്മെന്റ് നേതൃ യോഗം പ്രതിഷേധിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ പറണ്ടോട് രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ്‌ വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ തമ്പുരു സംഘടനാ സന്ദേശം നൽകി. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അരുൺ തോട്ടത്തിൽ,യൂണിയൻ വൈസ് പ്രസിഡന്റ്‌ മീനാങ്കൽ സന്തോഷ്‌,യൂണിയൻ കൗൺസിലർ മാരായ കൊറ്റംപള്ളി ഷിബു, ബിജു കൊക്കോട്ടേല, യൂത്ത്മൂവ്മെന്റ് ജില്ല ജോയിന്റ് കോൺവീനർ സുനിലാൽ ഉഴമലക്കൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ്‌ പ്രശാന്ത് പരുത്തിപ്പള്ളി എന്നിവർ സംസാരിച്ചു.