ചാലക്കുടി: എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മാരക ലഹരി ഉത്പന്നമായ എം.ഡി.എം.എ കൈവശം വച്ചതിന് രണ്ട് യുവാക്കൾ അറസ്റ്റിൽ. കറുകുറ്റി ആട്ടുള്ളിൽ വീട്ടിൽ ജോസ്‌മോൻ ബാബു(23), ഇടപ്പള്ളി പുത്തേത്തി വീട്ടിൽ ടോണി(23) എന്നിവരാണ് പിടിയിലായത്. 690 ഗ്രാം ലഹരി മരുന്നാണ് പിടിച്ചെടുത്തത്. ഇതു കൈവശം വച്ചാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവരുമായി ബന്ധപ്പെട്ട സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റിവ് ഓഫീസർ ജയദേവൻ, മനോജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീരാജ് ഡ്രൈവർ ഷാജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.