തിരുവനന്തപുരം: നഗരസഭയിലേക്കുള്ള 38 സ്ഥാനാർത്ഥികളെ ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്ര് സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള ഘടക കക്ഷികളുമായി സീറ്രു ചർച്ച നടന്നുവരികയാണെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. 38 അംഗ പട്ടികയിൽ നിലവിലെ പത്ത് കൗൺസിലർമാരുമുണ്ട്. എന്നാൽ ആരും സ്വന്തം വാർഡിൽ മത്സരിക്കുന്നില്ല. സ്ത്രീകളെ ഇതുവരെ ജനറൽ വാർഡിൽ പ്രഖ്യാപിചിട്ടില്ല.
വാർഡുകളും സ്ഥാനാർത്ഥികളും
നേമം മണ്ഡലം
1-തൃക്കണ്ണാപുരം: ജയലക്ഷ്മി പി.എസ്.
2- തിരുമല: തിരുമല അനിൽ(തൃക്കണ്ണാപുരം കൗൺസിലർ)
3- പുന്നയ്ക്കാ മുഗൾ -പി.വി. മഞ്ജു(തിരുമല കൗൺസിലർ)
4- നെടുങ്കാട് : കരമന അജിത് (കരമന കൗൺസിലർ)
5- പൊന്നുമംഗലം: എം.ആർ. ഗോപൻ (നേമം സിറ്റിംഗ് കൗൺസിലർ)
6-മേലാങ്കോട്: ശ്രീദേവി എസ്.കെ.
7- പുഞ്ചക്കരി: പാപ്പനംകോട് സജി (മേലാങ്കോട് കൗൺസിലർ)
8- നേമം: ദീപിക.യു
കഴക്കൂട്ടം
9-കഴക്കൂട്ടം: അനുജി പ്രഭ
10-ഞാണ്ടൂർക്കോണം: മഹിത മധു ജെ.എം
11-കാട്ടായിക്കോണം: കെ. വിജയകുമാർ
12-ചെമ്പഴന്തി: ചെമ്പഴന്തി ഉദയൻ
13-ചന്തവിള: സുനി ചന്ദ്രൻ (ആറ്റിപ്ര കൗൺസിലർ)
14-കുളത്തൂർ: ദീപാരാജ്.ആർ
15-ചെറുവയ്ക്കൽ: ബിന്ദു.എസ്.ആർ
16-പള്ളിത്തുറ: വിനൽകുമാർ
17- മണ്ണന്തല: ദിവ്യ.ആർ
18-ഇടവക്കോട്: പോങ്ങൂമൂട് വിക്രമൻ
19-പൗണ്ട് കടവ്: സുജ വി.എസ്.
വട്ടിയൂർക്കാവ്
20 തുരുത്തുമ്മൂല: രാജലക്ഷ്മി.ഒ
21-ശാസ്തമംഗലം: എസ്. മധുസൂദനൻ നായർ
22- കവടിയാർ: എസ്. വത്സലകുമാരി
23- കാഞ്ഞിരം പാറ: സുമി എസ്.എസ്
24-പാങ്ങോട്: പത്മലേഖ .ഒ
25-കുറവൻ കോണം: ആർ. രാജേഷ് കുമാർ
26-മുട്ടട : എസ്. ആർ. രമ്യരമേശ് (പട്ടം കൗൺസിലർ)
27 കണ്ണമ്മൂല: ജയശ്രീ ഗോപാലകൃഷ്ണൻ
28 പട്ടം: കെ. സന്തോഷ് കുമാർ
29 കാച്ചാണി: ആതിര
30 പി.ടി.പി നഗർ: വി.ജി. ഗിരികുമാർ (വലിയവിള കൗൺസിലർ)
തിരുവനന്തപുരം
31-വഞ്ചിയൂർ : ജയലക്ഷ്മി പ്രേംകുമാർ
32-ജഗതി: ഷീജാ മധു(സിറ്രിംഗ് കൗൺസിലർ)
33-വലിയശാല: എച്ച്. രാജൻ
34-ചാക്ക : രാഖി.എസ്.
35-ചാല : സിമി ജ്യോതിഷ് (മണക്കാട് കൗൺസിലർ)
36- മാണിക്യവിളാകം : എസ്. ബാബു
37- വഴുതയ്ക്കാട് : കെ.എം. സുരേഷ്
38 - ആറന്നൂർ:ശോഭാ ഉദയൻ