sandal-wood-tree

ചാലക്കുടി: വെള്ളിക്കുളങ്ങരയിൽ ചന്ദനക്കൊള്ളക്കാർ വനപാലകരെ ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടികളുമായി വനംവകുപ്പ്. മരം മുറിച്ചു കടത്തികൊണ്ടിരുന്ന മൂന്നംഗ സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. നാടൻ തോക്കുമായി ഒരാളെ പിടികൂടുകയും ചെയ്തു. കുറിഞ്ഞിപ്പാടം സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു വലിയ സംഘം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പരിയാരം റേഞ്ച് ഓഫീസർ ടി.എസ്. മാത്യു പറഞ്ഞു. രണ്ടു മാസം മുമ്പും നായാട്ടു കുണ്ടിൽ ചന്ദനം മുറിച്ചുകടത്തിയിരുന്നു. തുടർന്നാണ് വനപാലകർ നിരീക്ഷണം ശക്തമാക്കിയത്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, മലപ്പുറം ജില്ല എന്നിവിടങ്ങളിലെ ലോബിയാണ് ഇതിന്റ പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇപ്പോൾ നടന്ന ചന്ദനംമുറിയിൽ നായാട്ടുകുണ്ടിലെ വീരപ്പൻ ജോയ് എന്നാളാണ് സൂത്രധാരനെന്നും അന്വേഷണ സംഘം കരുതുന്നു. കോടശ്ശേരിയിലെ ചന്ദനക്കുന്ന് മലയിൽ തിങ്ങി നിറഞ്ഞ ചന്ദന മരങ്ങങ്ങൾ വനംകൊള്ളക്കാരുടെ ലക്ഷ്യം.