pic

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. നടന്റെ കരിയറിലെ ഇരുന്നൂറ്റിയമ്പതാമത്തെ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ സിനിമ വലിയ വിവാദങ്ങളിലൂടെയാണ് കടന്നു പോയത്. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. ഇപ്പോഴിതാ സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞിരിക്കുകയാണ് നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം. നേരത്തെ നിർമ്മിച്ചിട്ടുള്ള പോക്കിരിരാജയും പുലിമുരുകനും പോലെ മാസിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ് ഒറ്റക്കൊമ്പൻ. വമ്പൻ ബജറ്റിലാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. വമ്പൻ ചിത്രമായതുകൊണ്ട് കൊവിഡ് പ്രശ്‌നങ്ങൾ തീരാതെ സിനിമ ചെയ്യാനാകില്ലെന്നും ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയുമല്ല ഒറ്റക്കൊമ്പനെന്നും അദ്ദേഹം പറയുന്നു.