d

വാടാനപ്പിള്ളി: ബീച്ചിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി അമ്മയെയും മകനെയും മരുമകളെയും കരിങ്കല്ല് കൊണ്ട് ഉപദ്രവിച്ച കേസിൽ പ്രതികളായ മൂന്ന് പേരെ കൂടി വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തയ്യിൽ വീട്ടിൽ മണികണ്ഠൻ (37), തേർവീട്ടിൽ ഷിജു (29), കടവത്ത് രാഹുൽ (22) എന്നിവരാണ് പിടിയിലായത്.

വാടാനപ്പിള്ളി സി.ഐ: പി.ആർ. ബിജോയിയുടെ നിർദ്ദേശപ്രകാരം എസ്.ഐ: കെ.ജെ. ജിനേഷ്, എസ്.ഐ: വിവേക് നാരായണനും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തറയിൽ വീട്ടിൽ രാജൻ ഭാര്യ സുജാതയുടെ വീടിനു നേരെയാണ് അക്രമം നടന്നത്.

കൊലപാതകക്കേസ് അടക്കം ഒട്ടനവധി കേസിലെ പ്രതിയാണ് ഒന്നാം പ്രതിയായ മണികണ്ഠൻ. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മൂന്നുപേർ റിമാൻഡിൽ കഴിയുകയാണ്. അഡീ. എസ്.ഐ: രാമചന്ദ്രൻ, എ.എസ്.ഐ: ഷൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.