തിരുവനന്തപുരം:മണ്ണന്തലയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മുക്കോല തരംഗിണി നഗർ സ്വദേശി പ്രമോദ് (22)ആണ് മരിച്ചത്.മുക്കോലയിൽ നിന്ന് മണ്ണന്തലയിലേക്കുവന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.വണ്ടിയോടിച്ചിരുന്ന പ്രമോദ് ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് തലയിടിച്ച് വീഴുകയായിരുന്നു.ബോധരഹിതനായ പ്രമോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ​ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന മുക്കോല സ്വദേശി ശ്യാം പരിക്കുകളോടെ രക്ഷപ്പെട്ടു.