കിളിമാനൂർ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത പാടശേഖരങ്ങളിലെ നെല്ല് കുത്തി അരിയാക്കി പായ്ക്കറ്റുകളിൽ 'സുഭിക്ഷ' കുത്തരിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് കെ.സുഭാഷ്,ബ്ലോക്ക് അംഗം ബാബു കുട്ടൻ,ബി.ഡി.ഒ ശ്രീജ റാണി എന്നിവർ പങ്കെടുത്തു.