psc

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ 16 അനദ്ധ്യാപക തസ്തികകളിലെ നിയമനം കൂടി എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പി.എസ്‌.സിക്കു വിട്ടു. ലാസ്റ്റ് ഗ്രേഡ്, ഡ്രൈവർ, ലൈബ്രറി അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, സെക്യൂരിറ്റി ഓഫീസർ, സിസ്റ്റം മാനേജർ, പി.ആർ.ഒ തുടങ്ങിയ തസ്തികകളാണിവ. ഇതോടെ സ്പെഷ്യൽ റൂൾ തയാറായില്ലെങ്കിൽ പോലും ഇവയിലെ രണ്ടായിരത്തിലേറെ ഒഴിവുകളിലേക്കു പി.എസ്‌.സിക്കു നേരിട്ടു നിയമനം നടത്താം. സർവകലാശാലകളിലെ അനദ്ധ്യാപക നിയമനം പി.എസ്‌.സിക്കു വിടാൻ 2010 ൽ തീരുമാനിച്ചിരുന്നു. എങ്കിലും നിയമന വ്യവസ്ഥകൾ അടങ്ങുന്ന സ്പെഷ്യൽ റൂൾ തയാറാക്കാത്തത് പി.എസ്‌.സിക്കു തടസമായി. അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലെ നിയമനം 2016 ൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാർ പി.എസ്‌.സിക്കു വിട്ട് നിയമനം നടത്തി. സമാന രീതിയിലാണ് 16 തസ്തികകൾ കൂടി ഇപ്പോൾ പി.എസ്‌.സിക്കു വിട്ടത്.