തിരുവനന്തപുരം:പരിചയസമ്പന്നരെ രംഗത്തിറക്കി സീറ്റുകൾ ഭദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.ഐ നഗരസഭാ വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.നിലവിലെ ഡെപ്യൂട്ടി മേയറും മുൻ ഡെപ്യൂട്ടി മേയറും കൂടാതെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്,ജില്ലാകൗൺസിൽ,മണ്ഡലം കമ്മിറ്റി അംഗങ്ങളെയും മത്സരരംഗത്തിറക്കി. യുവമുഖങ്ങൾക്കും,ജനറൽ സീറ്റിൽ വനിതകൾക്കും പ്രധാന്യം നൽകി.മത്സരിക്കുന്ന 17 സീറ്റിലും ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.മുൻവർഷം 18 സീറ്റിൽ മത്സരിച്ചെങ്കിലും എൽ.ഡി.എഫിൽ ഘടകക്ഷികളുടെ എണ്ണം കൂടിയതിനാൽ ഒരു സീറ്റ് വിട്ടുനൽകി.
വാർഡുകളും സ്ഥാനാർത്ഥികളും
ചന്തവിള - ബിനു.എം
ഞാണ്ടൂർക്കോണം - ആശാബാബു
തുരുത്തുംമൂല - നന്ദ.ബി.എസ്
അണമുഖം - എൻ.അജിത്കുമാർ
പട്ടം - പി.കെ.രാജു
ചെട്ടിവിളാകം - വി.കെ.ലളിതകുമാരി
പി.ടി.പി നഗർ - ജി.ഹാപ്പികുമാർ
വഴുതയ്ക്കാട് - രാഖി രവികുമാർ
ശ്രീവരാഹം - എസ്.വിജയകുമാർ
തമ്പാനൂർ - സി.ഹരികുമാർ
വലിയതുറ - ഐറിൻദാസ്
ശംഖുമുഖം - ജെസ്‌പിൻ സെൽവദാസ്
പൂജപ്പുര - വി.എം.രാജേഷ്
നേമം - അശ്വതി പ്രസാദ്
അമ്പലത്തറ - വി.എസ്.സുലോചനൻ
വെള്ളാർ - പനത്തുറ ബൈജു
കോട്ടപ്പുറം - ടി.നെൽസൺ