nirmmanolghadanam

കല്ലമ്പലം:മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലുൾപ്പെട്ട പാർത്തുകോണം പീലിക്കുന്ന് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ്‌ മെമ്പറുമായ മാവിള വിജയൻ, സി.ഡി.പി.ഒ ലിസ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിനു, മുൻ വാർഡംഗം ജയമണി, അങ്കണവാടി വർക്കർ ധന്യ തുടങ്ങിയവർ പങ്കെടുത്തു.