nov07a

ആറ്റിങ്ങൽ:ആറ്റിങ്ങൽ പൂവൻപാറ തപസ്യ തീയേറ്ററിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഒരാഴ്ചയിലധികമായി കുടിവെള്ളം നഷ്ടപ്പെടുകയാണ്.ഇതുസംബന്ധിച്ച് നാട്ടുകാർ അധിക‌ൃതർക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ല.വെള്ളം അനാവശ്യമായി ഒഴുകി പോകുന്നതിനാൽ വീടുകളിലെ കണക്ഷനുകളിലേയ്ക്ക് കുടിവെള്ളം എത്തുന്നില്ലെന്നും പരാതി ഉയർന്നു.അടിയന്തരമായി പൈപ്പ് ലൈൻ അറ്റകുറ്റ പണിനടത്തി കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.