വർക്കല:മുൻ മുഖ്യമന്ത്റിയും എസ്.എൻ.ഡി.പി യോഗത്തിന്റെ സമുന്നത നേതാവുമായിരുന്ന ആർ.ശങ്കറിന്റെ 48-ാം ചരമവാർഷികം പൂർണ എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.അനുസ്മരണ സമ്മേളനത്തിൽ ഡോ. പി.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.ജി.പ്രിയദർശനൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.എസ്.ജയപ്രകാശ് രചിച്ച കർമ്മധീരനായ ആർ.ശങ്കർ എന്ന ജീവചരിത്രഗ്രന്ഥം ഡോ.പി.കെ.സുകുമാരന് നൽകി പ്രിയദർശനൻ പ്രകാശനം ചെയ്തു.ഡോ.പി.സത്യശീലൻ,കെ.ജയപ്രകാശ്, എസ്.അനിഷ്കർ എന്നിവർ സംസാരിച്ചു.ഡോ.എസ്.പൂജ സ്വാഗതവും ഡോ.എസ്.ജയപ്രകാശ് നന്ദിയും പറഞ്ഞു.