വെഞ്ഞാറമൂട്: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് ബി.‌ഡി.ജെ.എസ്. വാമനപുരം നിയോജക മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും എൻ.ഡി.എ സഖ്യത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയിട്ടുണ്ട്. വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ശക്തികേന്ദ്രങ്ങളായ പാങ്ങോട്, നന്ദിയോട്, നെല്ലനാട് ഡിവിഷനുകളിലും സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. പഞ്ചായത്തുകളിലേക്കുള്ള 26 സ്ഥാനാർത്ഥികളെയും മൂന്ന് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നേടിയ ബൂത്തുകൾ കേന്ദ്രീകരിച്ച് ബി.ഡി.ജെ.എസ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിരുന്നു. ഇവിടെയെല്ലാം ബൂത്തുകമ്മിറ്റികളും കുടുംബ യോഗങ്ങളും വിളിച്ച് ചേർത്ത് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.