ചിറയിൻകീഴ് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് കടകം മാർക്കറ്റിലെ മത്സ്യ പച്ചക്കറി വിതരണക്കാർക്ക് മാസ്കുകൾ, കൈയുറകൾ, സാനിറ്റൈസർ എന്നിവ മാസം തോറും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ പ്രിൻസിപ്പൽ സെക്രട്ടറി ടി. ബിജുകുമാർ നിർവഹിച്ചു. സ്പോൺസർ എൻജിനിയർ എസ്. ജയകുമാർ, സെക്രട്ടറി കെ. രാജശേഖരൻ നായർ, അഡ്മിനിസ്ട്രേറ്റർ ജി. ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ഡോ. കെ.ആർ. ഗോപിനാഥൻ എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.