മുരുക്കുംപുഴ: കഴിഞ്ഞ 32 വർഷമായി മുരുക്കുംപുഴയിൽ പ്രവർത്തിക്കുന്ന മുരുക്കുംപുഴ കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെ പ്രവർത്തനം മഹത്തരമാണെന്ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബാബീഗം അഭിപ്രായപ്പെട്ടു. കൾച്ചറൽ ഓർഗനൈസേഷൻ ലൈബ്രറിയുടെ പ്രവർത്തനമികവിനുള്ള അംഗീകാരമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നൽകിയ കംപ്യൂട്ടർ ലൈബ്രറി പ്രസിഡന്റ് എ.കെ. ഷാനവാസിനു നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഷാനിബാ ബീഗം.
ലൈബ്രറി പ്രസിഡന്റ് എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്. അജിത്കുമാർ, ഷാജിഖാൻ, എസ്. ശശീന്ദ്രൻ, മോഹൻദാസ്, അജിതാമോഹൻദാസ്, സ്റ്റാൻലി, ലൈബ്രറി സെക്രട്ടറി വിജയകുമാർ, ജോർജ് ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.