photo
ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ പ്രവർത്തനം ആരംഭിച്ച ജില്ലയിലെ ആദ്യ സോളാർ പ്ലാന്റ് (പുരപ്പുറ സൗരോർജ പദ്ധതി) ഡി.കെ മുരളി എം.എൽ.എയുടെയും ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രന്റെയും നേതൃത്വത്തിൽ സന്ദർശിക്കുന്നു.

നെടുമങ്ങാട് :സംസ്ഥാന സർക്കാർ ആവിഷ്കകരിച്ച 'പുരപ്പുറ സൗരോർജ പദ്ധതി'യുടെ ഭാഗമായുള്ള ജില്ലയിലെ ആദ്യ സോളാർ പ്ലാൻഡ് ആനാട് ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി.ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സ്ഥാപിച്ച 12 കെ.വി പവർ സോളാർ പ്ലാന്റാണ് പ്രവർത്തനമാരംഭിച്ചത്.മന്ത്രി എം.എം മണി ഉദ്‌ഘാടനം നിർവഹിച്ചു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡി.കെ മുരളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ആനാട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജേ ന്ദ്രൻ,സൗര പ്രോജക്ട് നോഡൽ ഓഫീസർ നാസറുദീൻ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി എഞ്ചിനീയർ ആശ,എം.ഡി ഇൻ- ചാർജ് ഡി.എ രജിത് ലാൽ, പ്രോജക്ട് എഞ്ചിനീയർ എസ്.ആർ.സനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.