money

തിരുവനന്തപുരം: പത്തുകോടിയുടെ സോളാർ തട്ടിപ്പ് അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിൽ നിയമിക്കപ്പെട്ട ജുഡിഷ്യൽ കമ്മിഷനായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 1.77 കോടി രൂപയെന്ന് വിവരാവകാശരേഖ. കമ്മിഷന്റെ റിപ്പോർട്ട് കിട്ടി മൂന്നുവർഷം കഴിഞ്ഞിട്ടും ശുപാർശകൾ നടപ്പായില്ലെന്നും വിവരാവകാശരേഖ പറയുന്നു.

നാലുവർഷം നീണ്ട പ്രവർത്തന കാലയളവിൽ കമ്മിഷൻ ചെയർമാന്റെയും മറ്റു അംഗങ്ങളുടെയും ശമ്പളവും മറ്റു ചെലവുകളും ഉൾപ്പടെയാണ് ഇത്രയും തുക ചെലവായത്. ചെലവിന്റെ വിശദാംശങ്ങൾ തരംതിരിച്ച് സൂക്ഷിച്ചിട്ടില്ല. പരാതിക്കാരിൽ നിന്ന് ടീം സോളർ 10 കോടിയിൽ താഴെ തുക തട്ടിയെടുത്തുവെന്നാണ് കേസ്. കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ കണക്കിലെടുത്തുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.