ആര്യനാട് : അരുവിക്കര മണ്ഡലത്തിൽ എൽ.ഡി.എഫ് മുന്നണിയായി സി.പി.ഐയുടെ 41 സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം മീനാങ്കൽ കുമാറും മണ്ഡലം സെക്രട്ടറി എം.എസ്. റഷീദും പത്രസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിലെ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെടെ എട്ടു പഞ്ചായത്തുകളിലെയും സ്ഥാനാർത്ഥികളെയാണ് സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചത്.
നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. ശ്രീകുമാരി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും മുൻ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഴമലയ്ക്കൽ ശേഖരൻ, മുൻ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണപിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ വെള്ളനാട് സതീശൻ, മുൻ അദ്ധ്യാപികയും പൊതുപ്രവർത്തകയുമായ സുബൈദ ടീച്ചർ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ കണ്ണൻ എസ്. ലാൽ, എ.ഐ.വൈ.എഫ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയുമായിരുന്നു കെ. ഹരിസുധൻ, അരുവിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായ അരുവിക്കര വിജയൻ നായർ ഉൾപ്പെടെയുള്ളവർ വിവിധ വാർഡുകളിലും ബ്ലോക്ക് ഡിവിഷനുകളിലും സ്ഥാനാർത്ഥികളായി മത്സരിക്കും.
സ്ഥാനാർത്ഥികളും വാർഡുകളും
അരുവിക്കര പഞ്ചായത്ത്
അരുവിക്കര (വനിത) - ഗീതാകുമാരി.ബി കടമ്പനാട് (എസ്.സി) - അജേഷ്, ഇറയൻകോട് (വനിത)രേണുക രവി, കരുമരക്കോട് (ജനറൽ) സോമൻ, കളത്തറ (ജനറൽ) ചന്ദ്രശേഖരൻ നായർ.
പൂവച്ചൽ പഞ്ചായത്ത്
ഉണ്ടപ്പാറ (എസ്.സി) എം.ആർ. സുരേഷ്, അലമൂക്ക് (വനിത) - സുബൈദ ടീച്ചർ, കുഴയ്ക്കാട് (വനിത) ഒ. ശ്രീകുമാരി, കരിയംകോട്- രാജേഷ് (വിനോദ്), കോവിൽവിള (എസ്.സി വനിത)അജിത കുമാരി.എസ്.എസ്, ഇലയ്‌ക്കോട് (ജനറൽ)കുമാര ദാസ്, കല്ലാമം (ജനറൽ)ഷാജു.
വെള്ളനാട് പഞ്ചായത്ത്
വാളിയറ (ജനറൽ), ഗോപാലകൃഷ്ണൻ നായർ, കൊങ്ങണം (എസ്.സി), ശ്യാംകുമാർ(സാബു), കോട്ടവിള (ജനറൽ) -ക്രിസ്തു ദാസ്, കുളക്കോട് (വനിത) - അഡ്വ. ശിവകല, ചെറുകുളം (വനിത) - ധന്യ.എൽ,കണ്ണമ്പള്ളി - വെള്ളനാട് സതീശൻ.
ആര്യനാട് പഞ്ചായത്ത്
പൊട്ടൻചിറ (ജനറൽ) - അശോകൻ ഐത്തി, വലിയ കലുങ്ക് (ജനറൽ) - ഷമീം.എസ്.എ, ഈഞ്ചപ്പുരി (ജനറൽ) -ചിത്രൻ, കാഞ്ഞിരംമൂട് (വനിത) - ഷീജ, പാലെകോണം (എസ്.സി) -രാഹുൽ.
കുറ്റിച്ചൽ പഞ്ചായത്ത്
എലിമല (വനിത) - ഹിമ ബിന്ദു, കൊടുക്കറ (എസ്.സി) - രാജേഷ്, കുറ്റിച്ചൽ (ജനറൽ) - കെ. കൃഷ്ണപിള്ള, പച്ചക്കാട് (വനിത) - സിന്ധു.
ഉഴമലയ്ക്കൽ പഞ്ചായത്ത്.
എലിയാവൂർ (ജനറൽ) - എസ്. ശേഖരൻ, അയ്യപ്പൻകുഴി (വനിത) - മഞ്ജു, ചക്രപാണിപുരം - മനില ശിവൻ.
വിതുര പഞ്ചായത്ത്.
കല്ലാർ (എസ്.സി വനിത) - സുനിത, മണലി (വനിത) - ജി. മഞ്ജുഷ, പൊന്നാംചുണ്ട് (എസ്.ടി) - സുബാഷ്, പേപ്പാറ (എസ്.ടി. വനിത) - സിന്ധു.എൽ.എസ്.
തൊളിക്കോട്.
ആനപ്പെട്ടി (വനിത) - സബിന, തേവൻപാറ (വനിത) - അനുതോമസ്.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും സ്ഥാനാർത്ഥികളും.
ചെറിയകൊണ്ണി - വി. വിജയൻ നായർ, പൂവച്ചൽ- ഉഷ വിൻസെന്റ്, ആര്യനാട് - കെ. ഹരിസുധൻ, ചക്രപാണിപുരം- കണ്ണൻ എസ്. ലാൽ.