കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം വിദേശത്തേയ്ക്ക് മുങ്ങിയ യുവാവ് അറസ്റ്റിൽ. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയിൽ പി.എസ്. പ്രശാന്തിനെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസ് വിനോദിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾ വിസിറ്റിംഗ് വിസയിൽ വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. എംബസിയുടെ സഹായത്തോടെ പൊലീസ് അന്വേഷണം ഉർജിതമാക്കിയതോടെയാണ് ഇയാൾ നാട്ടിലേക്ക് തിരിച്ചത്. ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ കോട്ടയം വെസ്റ്റ് പൊലീസ് കൈയോടെ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് വശത്താക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.