തിരുവനന്തപുരം: മന്ത്റി കെ.ടി ജലീലിന്റെ ഗൺമാൻ പ്രജീഷിനെ കസ്റ്റംസ് ചോദ്യംചെയ്തു. ഗൺമാന്റെ ഫോൺ ജലീൽ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു കൊച്ചിയിലെ ചോദ്യംചെയ്യൽ. നേരത്തേ എടപ്പാളിലെ വീട്ടിൽ നിന്ന് പ്രജീഷിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി ഫോണിൽ ബന്ധപ്പെട്ടതായും കണ്ടെത്തി. ഫോൺ സി-ഡാക്കിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്.